ഇന്ന് ക്ഷീണിതനാണ്. പക്ഷേ ഐപിഎല്ലിൽ വാർണറെ പോലെ ഗോട്ട് പ്ലയേഴ്സ് ചുരുക്കം: റെക്കോർഡ് തിളക്കത്തിൽ താരം

Webdunia
ഞായര്‍, 9 ഏപ്രില്‍ 2023 (12:10 IST)
ഐപിഎൽ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിലാകും ഓസീസ് താരമായ ഡേവിഡ് വാർണറുടെ സ്ഥാനം. സൺറൈസേഴ്സ് ഹൈദരാബാദിനായി ഐപിഎൽ കിരീടം സ്വന്തമാക്കിയ താരം തുടർച്ചയായ ഐപിഎൽ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ്. നിലവിൽ ഐപിഎല്ലിൽ തകർത്തടിക്കാൻ വാർണർക്കാവുന്നില്ലെങ്കിലും പണ്ട് കളിച്ച ഇന്നിങ്ങ്സുകൾ കൊണ്ട് തന്നെ ഐപിഎല്ലിലെ ഗോട്ട് ക്രിക്കറ്ററാണ് താരം.
 
 ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തിലെ അർധസെഞ്ചുറി പ്രകടനത്തോടെ ഐപിഎല്ലിൽ 6000 റൺസ് സ്വന്തമാക്കുന്ന ആദ്യ വിദേശതാരമെന്ന നേട്ടവും ഐപിഎല്ലിൽ അതിവേഗത്തിൽ 6000 റൺസ് നേടിയ താരമെന്ന നേട്ടവും വാർണർ സ്വന്തം പേരിലാക്കി. 2009 മുതൽ ഐപിഎല്ലിൻ്റെ ഭാഗമായുള്ള വാർണർ 165 മത്സരങ്ങളിൽ നിന്നാന് 6000 റൺസ് മറികടന്നത്. ഡൽഹിക്ക് വേണ്ടിയും ഹൈദരാബാദിന് വേണ്ടിയും 2000 റൺസ് താരം സ്വന്തമാക്കിയിട്ടുണ്ട്. 4 സെഞ്ചുറിയും 56 അർധസെഞ്ചുറിയും ഐപിഎൽ കരിയറിൽ താരം സ്വന്തമാക്കിയിട്ടുണ്ട്.
 
ഐപിഎല്ലിൽ 6000 റൺസ് സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ഡേവിഡ് വാർണർ. ഇന്ത്യൻ താരങ്ങളായ വിരാട് കോലി,ശിഖർ ധവാൻ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് താരങ്ങൾ. 6727 റൺസാണ് കോലിയുടെ പേരിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article