ഡെയ്‌ൽ സ്റ്റെയ്‌ൻ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു, ഇത്തവണ എത്തുന്നത് പുതിയ റോളിൽ

Webdunia
വ്യാഴം, 16 ഡിസം‌ബര്‍ 2021 (18:43 IST)
ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയ്‌ൽ സ്റ്റെയ്ൻ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ബൗളിങ് പരിശീലകനായേക്കും. അടുത്തയാഴ്‌ച്ചയോടെ ഇക്കാര്യ‌ത്തിൽ സൺറൈസേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. ഐപിഎല്ലിൽ 95 മത്സരങ്ങൾ കളിച്ച താരമാണ് സ്റ്റെയ്‌ൻ.
 
അതേസമയം ട്രെവർ ബെയ്‌ലിസിന് പകരം ടോം മൂഡി സൺറൈസേഴ്‌സിന്റെ മുഖ്യപരിശീലകനാവും. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയിരുന്നു മൂഡി. ഡെക്കാൺ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കായാണ് സ്റ്റെയ്ൻ ഐപിഎല്ലിൽ കളിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article