ധോണിയും ചെന്നൈയും ഇക്കുറി ഒരുങ്ങി തന്നെ, പണി തുടങ്ങി കഴിഞ്ഞു !

Webdunia
ഞായര്‍, 9 ഓഗസ്റ്റ് 2020 (15:31 IST)
ഏറെ അനിശ്ചിതത്വങ്ങൾ ഒടുവിൽ ഐപിലിനായി ഫ്രാഞ്ചൈസികൾ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം ഇരുപതിന് ശേഷം ടീമുകൾ യുഎഇയിലേയ്ക്ക് തിരിയ്ക്കും. അവിടെ പരിശിലിനത്തിനുള്ള സംവിധാനങ്ങൾ സജ്ജമാണ്. യുഎഇയിലെത്തി കൊവിഡ് പരിശോധന നെഗറ്റീവ് ആയ ശേഷം മാത്രമേ താരങ്ങൾക്ക് പരിശീലനം നടത്താനാകു. എന്നാൽ യുഎഇയിലേയ്ക്ക് തിരിയ്ക്കും മുൻപ് ഇന്ത്യയിൽ പരിശീലനം നടത്താൻ തയ്യാറെടുക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. 
 
ചെന്നൈയിൽ പരിശീലന ക്യാംപ് നടത്തൻ സിഎസ്‌കെയ്ക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകിയതായണ് വിവരം. ആഗസ്റ്റ് 15 മുതൽ ചെന്നൈയിൽ പരിശിലന ക്യംപ് ആരംഭിച്ചേയ്ക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി, ടീമിലെ മറ്റ് പ്രധാന താരങ്ങളായ സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, ഹര്‍ഭജന്‍ സിംഗ്, പീയൂഷ് ചൗള എന്നിവര്‍ ഓഗസ്റ്റ് 14ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ചെന്നൈയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 
 
ചെന്നൈയിലെത്തുന്ന സൂപ്പര്‍ കിങ്സ് താരങ്ങള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയേണ്ടിവരില്ല.‌ എന്നാൽ ചെന്നൈയിൽ എത്തിയ ശേഷം യുഎഇയിലേക്ക് പോകുന്നതിനിടയ്ക്കുള്ള സമയം ആരെയും സന്ദർശിയ്ക്കാൻ താരങ്ങള്‍ക്ക് അനുമതി ഉണ്ടായിരിയ്ക്കില്ല. ആഗസ്റ്റ് 21 നയിരിയ്ക്കും ഇവർ യുഎഇയിലേയ്ക്ക് തിരിയ്ക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article