കടലിന് നടുവിൽ വച്ച് വിവാഹാ‌ഭ്യർത്ഥന; പുതുവർഷത്തിൽ വൻ സർപ്രൈസുമായി ഹാർദിക് പാണ്ഡ്യ; ഞെട്ടിച്ചെന്ന് കോ‌ഹ്‌ലി

റെയ്‌നാ തോമസ്
വ്യാഴം, 2 ജനുവരി 2020 (13:53 IST)
ഒടുവിൽ തന്റെ പ്രണയം തുറന്ന് സമ്മതിച്ച് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. നടി നടാഷ സ്റ്റാൻകോവിച്ചാണ് ഹാർദികിന്റെ കാമുകി.
 
പുതുവർഷത്തിൽ തന്റെഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു ഹാർദിക്കിന്റെ പ്രഖ്യാപനം. ഇരുവരും കൈപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.
 
ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ഇതുവരെ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. നടിയും മോഡലുമാണ് നടാഷ സ്റ്റാൻകോവിച്ച്. 

അനുബന്ധ വാര്‍ത്തകള്‍

Next Article