ചെന്നൈക്ക് ജയം

Webdunia
ശനി, 26 ഏപ്രില്‍ 2014 (09:20 IST)
ഐപിഎല്ലില്‍ മുംബൈക്ക് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി. ഇന്നലെ​നടന്ന മത്സരത്തില്‍​ചെന്നൈ​സൂപ്പര്‍​കിംഗ്സിനെതിരെ 7 വിക്കറ്റിനായിരുന്നു അവരുടെ തോല്‍വി.

ആദ്യം​ബാറ്റ് ചെയ്ത മുംബൈക്ക് 7​ വിക്കറ്റ് നഷ്ടത്തില്‍​ 141​ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ക്യാപ്റ്റന്‍​രോഹിത് ശര്‍മ്മയുടെ​(50​)​ ഇന്നിംഗ്സാണ് മുംബൈയെ​മാന്യമായ​സ്കോറില്‍​എത്തിച്ചത്.

കോറി​ആന്‍ഡേഴ്സണ്‍ 39​ റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ സൂപ്പര്‍കിംഗ്സ് ഒരോവര്‍ ബാക്കി നില്‍ക്കെ ​3 വിക്കറ്റിന് ജയിച്ചു. 71 റണ്‍ നേടിയ ബ്രണ്ടലന്‍ മക്കല്ലമാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.