സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥാവകാശം പുനര്‍നിര്‍ണയിച്ചു. ഇന്ത്യാ സിമന്റ്സിനു കീഴില്‍ പുതുതായി രൂപീകരിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്രിക്കറ്റ് ലിമിറ്റഡിനായിരിക്കും ഇനി സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥാവകാശം.
ഇന്ത്യാ സിമന്റ്സിന്റെ 97,054 ഓഹരി ഉടമകള്‍ തന്നെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്രിക്കറ്റ് ലിമിറ്റഡിലെ അംഗങ്ങള്‍. കമ്പനി ബോര്‍ഡ് യോഗത്തിനു ശേഷം വൈസ് ചെയര്‍മാന്‍ എന്‍ ശ്രീനിവാസനാണ് തീരുമാനം അറിയിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.