ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്റെ സിഡ്‌നിയിലെ വസതിക്ക് സമീപത്ത് നിന്ന് സ്ഫോടക വസ്തു കണ്ടെടുത്തു. പൊലീസെത്തിയാണ് സ്ഫോടക വസ്തു നിര്‍വീര്യമാക്കിയത്. സംഭവത്തെക്കുറിച്ച് ന്യൂ സൗത്ത്‌വെയില്‍സ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രാഡ് ഹാഡിന്റെ ടെന്നിസണ്‍ പോയന്റിലെ ഹാഡിന്റെ വസതിയ്ക്ക് സമീപത്തുള്ള റോഡില്‍ നിന്നാണ് സ്ഫോടകവസ്തു കണ്ടെടുത്തത്. ഉടന്‍ തന്നെ പൊലീസെത്തി സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഹാഡിന്‍ വിട്ടു നിന്നിരുന്നു. രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നെങ്കിലും ടീമിനൊപ്പം ഹാഡിന്‍ ഇംഗ്ലണ്ടില്‍ തുടരുന്നുണ്ട്. ഇതിനിടെയിലാണ് ഹാഡിന്റെ വസതിക്ക് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.