ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര: കോലിയെ കാത്ത് വമ്പൻ റെക്കോർഡുകൾ

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (20:32 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് സീരീസിന് തുടക്കമായിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോലിയെ കാത്ത് വമ്പൻ റെക്കോർഡുകൾ. നാല് ടെസ്റ്റുകളടങ്ങിയ പരമ്പര അവസാനിക്കുമ്പോൾ കോലി മറികടക്കാൻ സാധ്യതയുള്ള റെക്കോർഡുകൾ ഏതെല്ലാമെന്ന് നോ‌ക്കാം.
 
നിലവിൽ 56 ടെസ്റ്റുകളിൽ നായകനായി 33 എണ്ണത്തിൽ ഇന്ത്യയെ വിജയിപ്പിക്കാൻ കോലിക്ക് സാധിച്ചിട്ടുണ്ട്.നിലവില്‍ ഏറ്റവുമധികം വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റനും കോലി തന്നെ. അതേസമയം നാട്ടിൽ 21 ടെസ്റ്റ് വിജയങ്ങളെന്ന മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡിന് തൊട്ടടുത്താണ് കോലി. നാട്ടിൽ നായകനായി 20 ടെസ്റ്റ് വിജയങ്ങളാണ് കോലിയുടെ പേരിലുള്ളത്.
 
വെറും 14 റൺസ് പരമ്പരയിൽ കണ്ടെത്താനായാൽ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്.വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്ലൈവ് ലോയ്ഡിനെയാകും കോലി പിന്തള്ളുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി കൂടുതല്‍ സെഞ്ച്വറികളടിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് ഒരു സെഞ്ചുറി മാത്രം പിറകിലാണ് കോലി. ക്യാപ്‌റ്റനെന്ന നിലയിൽ 41 സെഞ്ചുറികൾ സ്വന്തമായുള്ള റിക്കി പോണ്ടിങ്ങാണ് കോലിക്ക് ഒപ്പമുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article