ധോണിയുടെ ശക്തമായ തിരിച്ചുവരവ്, പന്തിന്റെ കുറ്റി തെറിച്ചു; ഓസീസ് - കിവീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (19:51 IST)
മഹേന്ദ്ര സിംഗ് ധോണിയെ ഏകദിന ട്വന്റി-20 ടീമിലേക്ക് തിരിച്ചു വിളിച്ചു. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകളിലാണ് ധോണി ഇടം നേടിയത്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനം കളിക്കുന്ന അതേ ടീം തന്നെയാകും ജനുവരിയില്‍ ന്യൂസിലന്‍ഡിനെ നേരിടുക.

ധോണി എത്തിയതോടെ യുവതാരം ഋഷഭ് പന്ത് രണ്ട് ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ നിന്നും പുറത്തായി. വിമര്‍ശനങ്ങള്‍ ശക്തമായിട്ടും കെഎല്‍ രാഹുലിനെയും ദിനേശ് കാര്‍ത്തിക്കിനെയും നിലനിര്‍ത്തി. പരുക്ക് കാരണം പുറത്തായിരുന്ന ഷമിയേയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ജനുവരി ഏഴിനാണ് അവസാനിക്കുന്നത്. അഞ്ചു ദിവസം കഴിഞ്ഞ് മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര ആരംഭിച്ച് ജനുവരി 18ന് അവസാനിക്കും. ജനുവരി 23-ന് ന്യൂസീലന്‍ഡ് പര്യടനം ആരംഭിക്കും.

അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ടീം മുന്‍നിര്‍ത്തിയാണ് ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിക്കറ്റ് കീപ്പിങ്ങിലും പരിചയസമ്പത്തിലും മുന്നിട്ട് നില്‍ക്കുന്നതാണ് മഹിക്ക് നേട്ടമാകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ വെസ്റ്റന്‍ഡീസിനെതിരേ നടന്ന പരമ്പരയിലാണ് ധോണി അവസാനം ഇന്ത്യന്‍ പാഡണിഞ്ഞത്.

ഇന്ത്യ ട്വന്റി-20 (ന്യൂസിലന്‍ഡ്): വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഖലീല്‍ അഹമ്മദ്.

ഇന്ത്യ ഏകദിനം (ഓസ്‌ട്രേലിയ & ന്യൂസിലന്‍ഡ്): വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ധോണി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

അനുബന്ധ വാര്‍ത്തകള്‍

Next Article