സിംബാവെയ്ക്കെതിരെ ബംഗ്ലാദേശിന് തകര്‍പ്പന്‍ വിജയം
സിംബാവെയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ബംഗ്ലദേശിനു 87 റണ്‍സ് ജയം. ഷക്കീബ് അല്‍ ഹസന്റെ ഓള്‍റൌണ്ട് പ്രകടനമാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത 282 റണ്‍സെടുത്തു. ഷക്കീബിന്റെ സെഞ്ചുറിയാണ് (101) ഭേതപ്പെട്ട സ്കോര്‍ കണ്ടെത്താന്‍ ബംഗ്ലാദേശിനെ സഹായിച്ചത്. ബാറ്റിങ്ങിനിറങ്ങിയ സിംബാവെയ്ക്ക് ഷക്കീബ് (4-41) ന്റെ തകര്‍പ്പന്‍ ബൌളിംഗ് പ്രകടനത്തില്‍ തകരുകയായിരുന്നു. പരമ്പരയിലെ രണ്ടാം മല്‍സരം ഇന്നാണ് നടക്കുക. നേരത്തെ ടെസ്റ്റ് പരമ്പര ബംഗ്ലദേശ് 3-0നു തൂത്തുവാരിയിരുന്നു.