ഭൂഗോളത്തിലെ ഏറ്റവും വിലയേറിയ താരത്തിന് ഇംഗ്ലീഷ് പേസറെ ഭയമോ?; ബ്രോഡിന് റെക്കോര്‍ഡ്, ബോളര്‍മാരെ തല്ലിത്തരിപ്പണമാക്കുന്ന ഡില്ലിയേഴ്‌സും ബ്രോഡും നേര്‍ക്കുനേര്‍ വരുബോള്‍ സംഭവിക്കുന്നത് ഇതാണ്

Webdunia
ശനി, 23 ജനുവരി 2016 (11:33 IST)
ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ എന്ന ഓമനപ്പേരുള്ള ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സിന് ഇംഗ്ലണ്ട് പേസ് ബോളര്‍ സ്‌റ്റുവര്‍ട്ട് ബ്രോഡിന് മുന്നില്‍ പതറുന്നതോടെ ഇംഗ്ലീഷ് താരത്തിന് റെക്കോര്‍ഡ് സ്വന്തമായി. ടെസ്‌റ്റില്‍ എബിയെ പത്തു തവണ പുറത്താക്കിയാണ് ബ്രോഡ് ഈ നേട്ടം കുറിച്ചത്.

ഭൂഗോളത്തിലെ ഏറ്റവും വിലയേറിയ താരം എന്ന് ആഡം ഗില്‍ക്രിസ്റ്റ് വാഴ്ത്തിയ ഡിവില്ലിയേഴ്‌സ് ബ്രോഡ് പന്തെറിയാനെത്തുബോള്‍ പതുറുന്നതായിട്ടാണ് ക്രിക്കറ്റ് ലോകത്തിന് കാണാന്‍ കഴിയുന്നത്. ഹഷിം അംലയില്‍ നിന്ന് ക്യാപ്‌റ്റന്‍ സ്ഥാനം ഏറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ താരത്തിനെ പൂജ്യത്തിനു പുറത്താക്കിയാണു ബ്രോഡ് വരവേറ്റത്. നാലാം ടെസ്റ്റിലും ബ്രോഡിനു മുന്നില്‍ സംപൂജ്യനാകാനായിരുന്നു ഡിവില്ലിയേഴ്‌സിന് വിധി.

ടെസ്‌റ്റില്‍ ആറു തവണ മാത്രമാണു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ പൂജ്യത്തിനു പുറത്തായത്. പേരുകേട്ട എല്ലാ ബോളര്‍മാരെയും തല്ലിത്തരിപ്പണമാക്കുന്ന ഡിവില്ലിയേഴ്‌സ് ബ്രോഡിനെ നേരിടുബോള്‍ സമ്മര്‍ദ്ദത്തിലാകുകയാണ്. പേസും ബൌണ്‍സും ഒരു പോലെ ഉപയോഗിക്കുന്ന ബ്രോഡിന്റെ പന്തുകള്‍ മിക്കപ്പോഴും എബിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.