മധ്യനിര ബാറ്റ്‌സ്‌മാന്മാരുടെ മികവില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് മികച്ച സ്കോര്‍. നിശ്ചിത 50 ഓവറില്‍ ബംഗ്ലാദേശ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 8 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ്. ഇയാന്‍ ബെല്‍ (22*) അലക്‍സ് ഹെയ്‌ല്‍സ് (4*) എന്നിവരാണ് ക്രീസില്‍. 19 റണ്‍സ് നേടിയ മോയിന്‍ അലിയാണ് പുറത്തായത്. അനാവശ്യ റണ്ണിന് ഓടിയ അലി റണ്‍ ഔട്ടാകുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗദേശിന്റെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തമിം ഇഖ്ബാലും (2) മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഇമറുള്‍ കയെസും (2) പുറത്തായി. ജയിംസ് ആന്‍ഡേഴ്സനായിരുന്നു ഇരുവരുടെയും വിക്കറ്റ്.
തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്‌ടമായ ഇംഗ്ലണ്ട് മഹമ്മദുല്ലയുടെ 103 സെഞ്ചുറിയുടെയും മുഷ്‌ഫിക്കര്‍ റഹീമിന്റെ (89) അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ മുന്നേറുകയായിരുന്നു. സൌമ്യ സര്‍ക്കാര്‍ (40) നടത്തിയ മികച്ച പ്രകടനത്തിന്റെയും ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്‌കേര്‍ നേടിയത്. മറ്റുള്ളവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.