ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യ തോൽക്കാന്‍ കാരണം വിരാട് കോഹ്ലിയെന്ന് വിന്‍ഡീസ് ലെൻഡ്‌ൽ സിമ്മൺസ്. മൽസരത്തിനിടെ കോഹ്‌ലി തന്നോട് ധാർഷ്ഠ്യത്തോടെ പറഞ്ഞ ചില വാക്കുകളാണ് വാശിയോടെ കളിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇന്ത്യ ഫീൽഡ് ചെയ്യുന്ന സമയത്ത് വിരാട് കോഹ്‌ലി എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പറഞ്ഞത് പൂര്‍ണമായി മനസിലായില്ലെങ്കിലും അതെന്നെ പ്രകോപിതനാക്കി. കോഹ്‌ലി മാത്രമല്ല ലോകത്തിലെ മികച്ച ബാറ്റ്സ്മാനെന്ന് തെളിയിക്കാൻ ഞാൻ തീരുമാനിച്ചു. കോഹ്‌ലി എപ്പോഴും അങ്ങനെയാണ്. ബാറ്റു ചെയ്യുമ്പോഴും ഫീൽഡ് ചെയ്യുമ്പോഴും കോഹ്‌ലി അങ്ങനെ തന്നെ - സിമ്മൺസ് പറഞ്ഞു.
47 പന്തിൽ കോഹ്‌ലി പുറത്താകാതെ നേടിയ 89 റൺസിന്റെ കരുത്തിൽ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്ത ഇന്ത്യയ്ക്കെതിരെ 51 പന്തിൽ 82 റൺസെടുത്ത സിമ്മൺസിന്റെ മികവിലാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചിരുന്നത്.