നോബോള്‍ നിയമം ഐസിസി പരിഷ്കരിച്ചു. നിയമത്തിന്‍റെ പരിഷ്‌കരിച്ച പതിപ്പ് ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഐസിസി അറിയിച്ചു.
പുതിയ നിയമപ്രകാരം ബൗളറുടെ ശരീരഭാഗം കൊണ്ട് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് വീഴുകയാണെങ്കില്‍ അത് നോബോളായായിരിക്കും പരിഗണിക്കുക.
ഇംഗ്ലണ്ടിന്റെ പേസര്‍ സ്റ്റീവ് ഫിന്നിന്റെ കാലുകൊണ്ട് തുടര്‍ച്ചയായി നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റമ്പ് ഇളകിയതിനെ തുടര്‍ന്നാണ് ഐസിസി നോ ബോള്‍ നിയമം പരിഷ്‌കരിക്കാന്‍ തയ്യാറായത്.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം സിംബാവെയും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം നടക്കുക.