ഷാഹിദ് അഫ്രീദി വിരമിക്കാനൊരുങ്ങുന്നു

Webdunia
വ്യാഴം, 21 ജൂണ്‍ 2012 (10:04 IST)
PTI
PTI
പാകിസ്ഥാന്‍ ഓള്‍‌റൌണ്ടര്‍ ഷഹീദ് അഫ്രീദി ഏകദിന കരിയറില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു. 2015 ലോകകപ്പ് ലക്‍ഷ്യമിട്ട് കൂടുതല്‍ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതിനാണ് ഈ തീരുമാനം. ബാറ്റിംഗിലും ബൌളിംഗിലും ഈ വര്‍ഷം കാഴ്ചവച്ച മോശം പ്രകടനമാണ് ആത്മപരിശോധന നടത്താന്‍ അഫ്രീദിയെ പ്രേരിപ്പിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പയില്‍ പാക് ടീം ദയനീയ തോല്‍‌വി ഏറ്റുവാങ്ങുകയായിരുന്നു. 1-3 നായിരുന്നു പാകിസ്ഥാന്റെ തോല്‍‌വി.

പരമ്പരയില്‍ ആകെ 28 റണ്‍സ് മാത്രമാണ് അഫ്രീദിയുടെ സമ്പാദ്യം. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിന് വീഴ്ത്താല്‍ സാധിച്ചത്. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും അഫ്രീദി മോശം പ്രകടനമാണ് കാഴ്ചവച്ചത്.

വിരമിക്കല്‍ വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അഫ്രീദി അറിയിച്ചു. ഏകദിനത്തില്‍ നിന്ന് വിരമിച്ചാലും ട്വന്റി 20 മത്സരങ്ങളില്‍ അദ്ദേഹം കളിയ്ക്കും.