രഞ്ജി: മുംബൈയെ വസിം ജാഫര്‍ നയിക്കും

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2009 (16:46 IST)
PRO
2009-2010 രഞ്ജി സീസണില്‍ മുംബൈ ടീമിനെ വസിം ജാഫര്‍ നയിക്കും. മുതിര്‍ന്ന സെലക്ഷന്‍ കമ്മറ്റി കണ്‍‌വീനര്‍ ഹേമന്ത് വെയിംഗാങ്കര്‍ ആണ് ടീമിനെ തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

അടുത്ത മാസം നടക്കുന്ന ഇറാനി കപ്പ് ടൂര്‍ണ്ണമെന്‍റിലാണ് വസിം നായകസ്ഥാനം ഏറ്റെടുക്കുക. 1 മുതല്‍ അഞ്ച് വരെ നാഗ്പൂരില്‍ റെസ്റ്റ് ഓഫ് ഇന്ത്യയുമായിട്ടാണ് മുംബൈ ഏറ്റുമുട്ടുക. അജിത് അഗാര്‍ക്കര്‍ ആണ് വൈസ് ക്യാപ്റ്റന്‍.

പതിനേഴുകാരനായ മീഡിയം പേസര്‍ സൌരഭ് നേത്രാവല്‍‌ക്കറാണ് ടീമില്‍ ഇടം പിടിച്ച പുതുമുഖം.

ടീമംഗങ്ങള്‍- വസീം ജാഫര്‍ (ക്യാപ്റ്റന്‍), അജിത്‌ അഗാര്‍ക്കര്‍ (വൈസ് ക്യാപ്റ്റന്‍), സഹില്‍ കുക്‌റേജ, അജിന്‍‌ക്യാ രഹാനെ, രോഹിത്‌ ശര്‍മ, പ്രശാന്ത്‌ നായിക്‌, വിനായക്‌ സാമന്ത്‌ (വിക്കറ്റ് കീപ്പര്‍) രമേശ്‌ പവാര്‍, ഇക്ബാല്‍ അബ്ദുള്ള, ദവാല്‍ കുല്‍ക്കര്‍ണി, രഹീല്‍ ഷെയ്ക്ക്‌, മുര്‍ത്തുസ ഹുസൈന്‍, സുഷാന്ത്‌
മറാതെ, സൗരബ് നേത്രാവല്‍ക്കര്‍‌, ഓ‌ന്‍ങ്കാര് ഖാന്‍‌വില്‍ക്കര്‍‍,