മോശം പെരുമാറ്റം; ജഡേജക്ക് പിഴ ശിക്ഷ

Webdunia
തിങ്കള്‍, 4 നവം‌ബര്‍ 2013 (17:39 IST)
PRO
കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ വീണ്ടും വിവാദത്തില്‍. ബാംഗ്ളൂരില്‍ നടന്ന ഇന്ത്യ ആസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് സംഭവം.

ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വാട്‌സണെ പുറത്താക്കിയ ശേഷം വാട്‌സണെതിരെ ജഡേജ മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നും അശ്ളീല അംഗവിക്ഷേപം നടത്തിയെന്നും മാച്ച് റഫറി കണ്ടെത്തി.

മാച്ച് ഫീയുടെ പത്ത് ശതമാനമാണ് ജഡേജയില്‍ നിന്ന് പിഴയായി ഈടാക്കുന്നത്. സംഭവശേഷം ഫീല്‍ഡ് അംപയറോട് ജഡേജ ഖേദപ്രകടനം നടത്തിയിരുന്നു.