മഴ: ഇന്ത്യാ- ഓസീസ് മത്സരം നിര്‍ത്തിവച്ചു

Webdunia
ഞായര്‍, 5 ഫെബ്രുവരി 2012 (12:48 IST)
ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം തടസ്സപ്പെട്ടു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. മത്സരം നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാ‍ണ്. ക്ലാര്‍ക്കും (5), വേഡുമാണ്(21) ക്രീസില്‍.

ടോസ് നേടിയ ടീം ഇന്ത്യയുടെ നായകന്‍ ധോണി ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബൌളര്‍മാര്‍ മികച്ച രീതിയില്‍ ബൌള്‍ ചെയ്തപ്പോള്‍ ഓസീസിന്റെ തുടക്കം പാളി. രണ്ട് റണ്‍സെടുത്ത പോണ്ടിംഗിനേയും ആറ് റണ്‍സെടുത്ത വാര്‍ണറെയും പുറത്താക്കി ഇന്ത്യയുടെ വിനയ് കുമാറാണ് ഓസീസിന് കനത്ത പ്രഹരമേല്‍‌പ്പിച്ചത്.

ട്വന്റി 20 പരമ്പരയില്‍ ജയിച്ച ടീമില്‍ നിന്ന് സെവാഗിനെ മാറ്റിയാണ് ടീം ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. സെവാഗിന് പകരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമില്‍ ഉള്‍പ്പെടുത്തി.