ബിസിസിഐ വോട്ട് വിലയ്ക്കു വാങ്ങിയില്ലെന്ന് ഐസിസി

Webdunia
ശനി, 11 മെയ് 2013 (16:17 IST)
PRO
ക്രിക്കറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വോട്ട് വിലയ്ക്കുവാങ്ങിയെന്ന ആരോപണം ഐസിസി നിഷേധിച്ചു.

ഓസ്ട്രേലിയക്കാരാന്‍ ടിം മേയ്ക്ക് പകരം മുന്‍ ഇന്ത്യന്‍താരം ലക്ഷ്മണ ശിവരാമകൃഷ്ണനെ തെരഞ്ഞെടുക്കാന്‍ ബിസിസിഐ വോട്ട് വിലയ്ക്കുവാങ്ങിയെന്നാണ് ആരോപണം.

തെരഞ്ഞെടുപ്പില്‍ ഒരു കൃത്രിമവും നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സുതാര്യവും സത്യസന്ധവുമായിരുന്നു. മറിച്ചുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.