നാലു താരങ്ങളെ പുറത്താക്കിയ നടപടി ടീമില്‍ തനിക്കെതിരേ കലാപമുയര്ത്തില്ലെന്നും, കളിക്കാരുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ചിലരുടെ അസാന്നിധ്യം മറ്റു താരങ്ങള്‍ക്ക് ടീമില്‍ അവസരം ഉറപ്പാക്കാനുള്ള സുവര്‍ണാവസരമെന്നും ക്ലാര്‍ക്ക് പറഞ്ഞു.
കടുത്ത തീരുമാനത്തിനു പിന്നിലുള്ള കാരണം പുറത്താക്കപ്പെട്ടവര്‍ക്കു മനസിലാകുമെന്നാണു പ്രതീക്ഷയെന്നും അവര്‍ തന്നെ ബഹുമാനിക്കുന്നതുപോലെ, അവരെയും താന്‍ ബഹുമാനിക്കുന്നുവെന്ന് അവര്‍ക്കറിയാമെന്നും ക്ലാര്‍ക്ക് ഓസ്ട്രേലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ടീമിനെ വിജയപാതയില്‍ തിരിച്ചെത്തിക്കാന്‍ ടീമംഗങ്ങളെല്ലാവരും ഒരേ ദിശയില്‍ സഞ്ചരിക്കണം. കുറിപ്പ് നല്കാന് ആവശ്യപ്പെട്ടത് ടീമംഗങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാകാനായിരുന്നുവെന്നും താരങ്ങളുടെ പുറത്താക്കല്‍ മറ്റേതെങ്കിലുമൊരു സംഭവവമായി ബന്ധപ്പെട്ടല്ലെന്നും ടീം നായകന് പറഞ്ഞു.