പാക്‌ താരം ഉമര്‍ ഗളിന്റെ വസതിയില്‍ റെയ്‌ഡ്

Webdunia
ബുധന്‍, 30 മെയ് 2012 (19:52 IST)
PRO
PRO
പാകിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ഉമര്‍ ഗളിന്റെ പെഷവാറിലെ വസതിയില്‍ സൈനിക കമാന്‍ഡോകള്‍ റെയ്‌ഡ് നടത്തി. നിരോധന സംഘടനയായ ലഷ്‌കര്‍ ഇ ഇസ്ലാമിന്റെ സജീവ പ്രവര്‍ത്തകന് ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്തതിന് സഹോദരന്‍ മെറാജിനെ സൈന്യം അറസ്റ്റ് ചെയ്തു.

മെറാജിന്റെ അമ്മാവന്‍ ഹാജി ഡാലിയും ഉള്‍പ്പെടെ മറ്റു മൂന്നു പേരും അറസ്‌റ്റിലായെന്ന് റിപ്പോര്‍ട്ടുണ്ട്.‌ ലഷ്‌കര്‍ ഇ ഇസ്ലാമിന്റെ സജീവ പ്രവര്‍ത്തകനാണ്‌ ഹാജി ഡാലിയെന്ന്‌ സൈന്യം അറിയിച്ചു. യൂനസ്‌, ഷഖീല്‍ എന്നിവരാണ്‌ മെറാജിനെയും ഹാജി ഡാലിയ്ക്കും പുറമേ അറസ്റ്റിലായത്.

സൈന്യവുമായുള്ള ആക്രമണത്തില്‍ പരുക്കേറ്റ ഹാജി ഡാലിയെ ദിവസങ്ങളോളം മെറാജ് കൂടെ താമസിപ്പിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.