പാകിസ്ഥാന് 233 റണ്‍സ് വിജയ ലക്‍ഷ്യം

Webdunia
വ്യാഴം, 30 ജൂലൈ 2009 (16:05 IST)
PRO
PRO
ആദ്യ ഏകദിന മല്‍സരത്തില്‍ ശ്രീലങ്ക പാകിസ്ഥാന് 233 റണ്‍സിന്‍റെ വിജയ ലക്‍ഷ്യം നല്‍കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 232 റണ്‍സെടുത്തു.

പാക് ബൌളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനമാണ് ശരാശരി സ്കോറില്‍ ലങ്കന്‍ ബാറ്റിംഗ് നിരയെ വരിഞ്ഞ് മുറുക്കിയത്. ഒമ്പതാം ഓവറില്‍ ജയസൂര്യ പുറത്തായതോടെയാണ് ശ്രീലങ്ക സമ്മര്‍ദത്തിലായത്. എങ്കിലും ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെയും (36) ജയവര്‍ദ്ധനയുടെയും (33) ആഞ്ചെലോ മാത്യുസിന്‍റെയും (43) ബാറ്റിംഗ് മികവില്‍ ലങ്ക താളം കണ്ടെത്തി. മുത്തയ്യ മുരളീധരന്‍ 15 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു.

പാകിസ്ഥാന് വേണ്ടി മൊഹമ്മദ് അമീര്‍ മൂന്ന് വിക്കറ്റെടുത്തു. അബ്ദുള്‍ റസാഖ് രണ്ട് വിക്കറ്റും ഉമര്‍ ഗുല്‍, സയിദ് അജ്മല്‍, ഷഹിദ് അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പാകിസ്ഥാ‍ന്‍ 21 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട്.