പരമ്പര തുടങ്ങും മുമ്പ് ടീം ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും തീച്ചൂട്

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2013 (14:21 IST)
PRO
ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ്‌ പരമ്പരയ്ക്കു മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പരിശീലനം ആരംഭിച്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെറിയ തീപിടിത്തം. വെല്‍ഡിങ്‌ ജോലികള്‍ പുരോഗമിക്കുന്നതിനിടെ മെംബേഴ്സ്‌ സ്റ്റാന്‍ഡിനു സമീപം മറച്ചിരുന്ന താല്‍ക്കാലിക സ്ക്രീനിലെ തുണിക്കു തീപിടിക്കുകയായിരുന്നു.

പരിശീലനത്തെ തീപിടിത്തം ബാധിച്ചില്ലെന്നു കര്‍ണാടക ക്രിക്കറ്റ്‌ അക്കാദമി സെക്രട്ടറിയും മുന്‍ രാജ്യാന്തര പേസറുമായ ജവാഗല്‍ ശ്രീനാഥ്‌ അറിയിച്ചു. സ്റ്റേഡിയത്തിലെ അഗ്നിശമന സംവിധാനമുപയോഗിച്ച്‌ ഉടന്‍ തീയണച്ചെന്നും സ്ക്രീന്‍ മാറ്റി സ്ഥാപിച്ചെന്നും ശ്രീനാഥ്‌ പറഞ്ഞു.

കോളജ്‌ ഗ്രൗണ്ടിനു സമീപവും അതിനിടെ തീപിടിത്തമുണ്ടായി. ഓസ്ട്രേലിയന്‍ താരങ്ങളുടെ ഡ്രസിങ്‌ റൂമിനു പിന്നില്‍ ഏകദേശം 100 മീറ്റര്‍ മാറിയാണു തീ പിടിച്ചത്‌. കളി തുടങ്ങി രണ്ടാം ഓവറിലായിരുന്നു സംഭവം.