ധോനിയെ തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Webdunia
ഞായര്‍, 29 മാര്‍ച്ച് 2009 (16:43 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോനി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ബ്രാന്‍ഡ് അമ്പാസഡര്‍ ആയേക്കും. വോട്ടവകാശം വിനിയോഗിക്കുന്നതിനെക്കുറിച്ച് യുവാക്കളെ ബോധവത്ക്കരിക്കുന്നതിനാണ് നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ‌എസ്‌വൈ ഖുറേഷിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.

ധോനിക്കാണ് ഈ സ്ഥാനത്തേക്ക് പ്രഥമപരിഗണനയെന്ന് ഖുറേഷി സൂചിപ്പിച്ചു. വോട്ട് രേഖപ്പെടുത്തുക അവകാശം മാത്രമല്ലെന്നും ഓരോ പൌരന്‍റെയും കടമയാണെന്നും ബോധ്യപ്പെടുത്തുകയാണ് ലക്‍ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സിനിമാതാരങ്ങളെയും മറ്റ് സെലിബ്രിറ്റികളെയും കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ ധോനിക്കുള്ള സ്വാധീനം കണക്കിലെടുത്താണ് ആദ്യ പരിഗണന ക്യാപ്റ്റന് നല്‍കിയത്. അടുത്തിടെയാണ് ധോനിയുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്.