തിരിച്ചുവരവിനായി ശ്രീശാന്ത് ശബരിമലയിലെത്തി

Webdunia
ശനി, 15 ജൂണ്‍ 2013 (17:14 IST)
PRO
PRO
ശബരിമലയില്‍ ദര്‍ശനത്തിനായി ശ്രീശാന്ത് എത്തി. താന്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കുമുള്ള പ്രായ്ശ്ചിത്തമായിട്ടാണ് ഈ ദര്‍ശനം നടത്തുന്നതെന്നാണ് ശ്രീ പറഞ്ഞത്.

ശബരിമലയില്‍ എത്താന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് ശ്രീ പറഞ്ഞു. മുമ്പ് തന്റെ കൈയ്യില്‍ നിന്ന് ചെറിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ വാതുവെപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയൊരു ശ്രീയായി താന്‍ തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു.

പിന്നണിഗായകനും സഹോദരീഭര്‍ത്താവുമായ മധു ബാലകൃഷ്ണനും മറ്റ് 21പേരും അടങ്ങിയതായിരുന്നു തീര്‍ഥാടകസംഘം. സന്നിധാനത്ത് ശയനപ്രദക്ഷിണം നടത്തിയ ശേഷമാണ് ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.

വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് എത്തിയിരുന്നില്ലെങ്കിലും നട അടച്ചതിനാല്‍ അദ്ദേഹത്തിന് ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം അയ്യപ്പദര്‍ശനം നടത്തിയത്.