ഞാന്‍ തിരിച്ച് വരും: ഹര്‍ഭജന്‍ സിംഗ്

Webdunia
വെള്ളി, 19 ജൂലൈ 2013 (16:52 IST)
PTI
PTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് താന്‍ തിരിച്ച് വരുമെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ടീമിലേക്ക് തിരിച്ചുവരാന്‍ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്നാണ് ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്. ചാമ്പ്യന്‍സ് ട്രോഫി, വിന്‍ഡീസ്, സിംബാബ്‌വേ പര്യടനങ്ങള്‍ക്ക് ഹര്‍ഭജനെ പരിഗണിച്ചിരുന്നില്ലായിരുന്നു.

2011 ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് ഈ വര്‍ഷമാദ്യം ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ ഹര്‍ഭജന്‍ കളിച്ചിരുന്നു. അതിന് ശേഷം പിന്നെ ഒരു കളിയിലും ഹര്‍ഭജന്‍ കളിച്ചിരുന്നില്ല.

അടുത്ത രണ്ടുമൂന്ന് മാസത്തിനകം താന്‍ ടീമില്‍ എത്തുമോ ഇല്ലയോയെന്ന കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഐ പി എല്ലില്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 24 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഹര്‍ഭജന് ടീമിന് ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ലായിരുന്നു.