ക്രിസ്മസ് ദിനത്തില്‍ ഇന്ത്യ - പാക് പോരാട്ടം!

വെള്ളി, 2 നവം‌ബര്‍ 2012 (10:55 IST)
PRO
ഇത്തവണത്തെ ക്രിസ്മസ് ദിനം ക്രിക്കറ്റ് പ്രേമികള്‍ക്ക് കൂടുതല്‍ സന്തോഷം പകരും. കാരണം ഇന്ത്യയും പാകിസ്ഥാനും അന്നേദിവസം ഇന്ത്യന്‍ മണ്ണില്‍ ഏറ്റുമുട്ടും. ആവേശകരമായൊരു ട്വന്‍റി20 മത്സരം. പാകിസ്ഥാന്‍റെ ഇന്ത്യന്‍ പര്യടനം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും യാഥാര്‍ത്ഥ്യമാകുകയാണ്.

പാകിസ്ഥാന്‍റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ഡിസംബര്‍ 25ന് ബാംഗ്ലൂരില്‍ നടക്കും. ട്വന്‍റി20 മത്സരമാണ് ആദ്യം. ഈ പരമ്പരയില്‍ രണ്ട് ട്വന്‍റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണുള്ളത്. ഡിസംബര്‍ 27ന് രണ്ടാം ട്വന്‍റി20 നടക്കും. അഹമ്മദാബാദിലായിരിക്കും മത്സരം.

ആദ്യ ഏകദിനം ഡിസംബര്‍ 30ന് ചെന്നൈയിലും രണ്ടാം ഏകദിനം ജനുവരി രണ്ടിന് കൊല്‍ക്കത്തയിലും മൂന്നാം ഏകദിനം ജനുവരി ആറിന് ഡല്‍ഹിയിലും നടക്കും.

വെബ്ദുനിയ വായിക്കുക