കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് അഞ്ചു വര്‍ഷത്തേക്കു വിലക്കിയതു തുടരുമെന്നു മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍.
മേയ് ഏഴിനു വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ആര്‍പ്പുവിളിക്കാന്‍ ഷാരൂഖ് ഉണ്ടാകില്ലെന്ന് ഉറപ്പായി.
കഴിഞ്ഞ വര്‍ഷം മേയ് 18 നാണു മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഷാരൂഖ് ഖാന് അഞ്ചു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. ക്രിക്കറ്റ് അസോസിയേഷന്റെ അധികാര പരിധിയില്‍പ്പെട്ട സ്‌ഥലങ്ങളിലും കിംഗ് ഖാനു പ്രവേശിക്കാനാകില്ല.
മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന മത്സരത്തില്‍ ജയിച്ചതു മതിമറന്ന് ആഘോഷിച്ചതാണു ഷാരൂഖിനു വിനയായത്. ഗ്രൗണ്ടില്‍നിന്നു പുറത്തുപോകാന്‍ ആവശ്യപ്പെട്ട സുരക്ഷാ ഉദ്യോഗസ്‌ഥരുമാരും ഒഫീഷ്യലുകളുമായും ഷാരൂഖ് ഖാന്‍ തര്‍ക്കിക്കുകയും ചെയ്‌തിരുന്നു.