കര്‍ണാടകയ്ക്ക് മികച്ച തുടക്കം

Webdunia
തിങ്കള്‍, 10 ഫെബ്രുവരി 2014 (10:38 IST)
PRO
ഇറാനി കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ റെസ്റ്റ് ഒഫ് ഇന്ത്യയ്ക്കെതിരെ രഞ്ജി ട്രോഫി ജേതാക്കളായ കര്‍ണാടകത്തിന് മികച്ച തുടക്കം.

ആദ്യ ദിനം ടോസ് നേടി ഫീല്‍ഡിംഗിനിറങ്ങിയ കര്‍ണാടക റെസ്റ്റ് ഒഫ് ഇന്ത്യയെ 201ന് ആള്‍ ഔട്ടാക്കി. 18.4 ഓവറില്‍ 47 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയ നായകന്‍ വിനയ്‌കുമാറാണ് കര്‍ണാടക നിരയില്‍ മിന്നിത്തിളങ്ങിയത്.

സ്റ്റുവര്‍ട്ട് ബിന്നി മൂന്ന് വിക്കറ്റ് വീഴ്ത്തി. 91 റണ്ണെടുത്ത ദിനേഷ് കാര്‍ത്തിക് 47 റണ്ണടിച്ച മന്‍ദീപ് സിംഗ്, 25 റണ്ണടിച്ച നായകന്‍ ഹര്‍ഭജന്‍ സിംഗ്, 22 റണ്ണടിച്ച ഗൗതം ഗംഭീര്‍ എന്നിവരാണ് റെസ്റ്റ് ഒഫ് ഇന്ത്യ നിരയില്‍ രണ്ടക്കം കടന്നത്. മറുപടിക്കിറങ്ങിയ കര്‍ണാടക ഒന്നാം ദിനം കളി നിറുത്തുമ്പോള്‍ 35/1 എന്ന നിലയിലാണ്.