ഓസീസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനാകുമെന്ന് ഇന്ത്യന്‍ പേസ് ബൌളര്‍ സഹീര്‍ ഖാന്‍. ടീം ഇന്ത്യ മൂന്നാം ടെസ്റ്റിലൂടെ മികച്ച തിരിച്ചുവരവ് നടത്തുമെന്നും സഹീര്‍ പറഞ്ഞു.
സിഡ്നിയില്‍ പദ്ധതിയിട്ട പോലെ കാര്യങ്ങള്‍ നടന്നില്ല. ആ മത്സരം കടുപ്പമേറിയതായിരുന്നു. പെര്‍ത്തില്‍ നടക്കാനിരിക്കുന്നത് ഒരു പുതിയ മത്സരമാണ്. അതില്‍ മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു- സഹിര്‍ ഖാന്‍ പറഞ്ഞു.
പരമ്പരയില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ നിന്നായി സഹീര്‍ 25.20 ബൌളിംഗ് ശരാശരിയോടെ 10 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.