ഐ പി എല്‍: ലങ്കന്‍ താരങ്ങളെ ഒഴിവാക്കും

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2013 (12:19 IST)
PRO
ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലുയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നും ലങ്കന്‍ താരങ്ങളെ ഒഴിവാക്കും.

നുവാന്‍ കുലശേഖരയേയും അകില ധനഞ്ജയയെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒഴിവാക്കും. തമിഴരോടുള്ള ലങ്കന്‍ നിലപാടില്‍ ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് നടപടി. എന്നാല്‍ മറ്റു ടീമുകളില്‍ കളിക്കുന്ന സംഗക്കാരയുള്‍പ്പടെയുള്ളവര്‍ കളിക്കുമെന്നാണ് സൂചന.

നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്ന ഒന്‍പത് ടീമുകളില്‍ എട്ടെണ്ണത്തിലും ശ്രീലങ്കയില്‍ നിന്നുള്ള കളിക്കാര്‍ ഉണ്ട്.ഐപിഎല്‍ മത്സരങ്ങളില്‍ പത്തോളം മത്സരങ്ങളാണ് ചെന്നൈയില്‍ നടക്കുന്നത്.

ജൂലൈയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ഗെയിംസിന് ശ്രീലങ്ക പങ്കെടുക്കുന്നതിനാല്‍ തമിഴ്‌നാട് ആഥിയേത്വം വഹിക്കില്ലെന്ന് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയിരുന്നു.