ഐസിസി ചാംപ്യന്‍സ് ട്രോഫി: ഷാഹിദ് അഫ്രീദിയുള്‍പ്പടെ പുറത്ത്

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2013 (17:07 IST)
PRO
ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനുള്ള പാക് ടീമില്‍ നിന്നു ഷാഹിദ് അഫ്രീദി, ഉമര്‍ അക്മല്‍, സൊഹൈല്‍ തന്‍വീര്‍ എന്നിവര്‍ പുറത്ത്. പകരം പേസ് ബൗളര്‍ ഇസാന്‍ ആദില്‍, ആസാദ് അലി, ബാറ്റ്സ് മാന്‍ ഉമര്‍ അമീന്‍ എന്നിവര്‍ ടീമില്‍ ഇടംകണ്ടു.

29 അംഗ സാധ്യതാ ടീമില്‍ നിന്ന് 15 അംഗ അന്തിമ ടീമിനെയാണു ചീഫ് സെലക്റ്റര്‍ ഇക്ബാല്‍ ക്വാസിം പ്രഖ്യാപിച്ചത്. ആറു ബാറ്റസ്മാന്‍മാരെയും അഞ്ചു ഫാസ്റ്റ് ബൗളര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തി. മിസ്ബാ ഉള്‍ ഹക്ക് ടീം ക്യാപ്റ്റന്‍. ഇംഗ്ലണ്ടില്‍ ജൂണിലാണു ചാംപ്യന്‍സ് ട്രോഫി നടക്കുക.