ഐപിഎല്‍ വാതുവയ്പ്: ശ്രീശാന്ത് പ്രതിപ്പട്ടികയില്‍ ഇരുപത്തിയൊ‌മ്പതാമന്‍

Webdunia
തിങ്കള്‍, 29 ജൂലൈ 2013 (14:25 IST)
PTI
PTI
ഐപിഎല്‍ വാതുവയ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിനെ പ്രതിപട്ടികയില്‍ ഇരുപത്തിയൊ‌മ്പതാമനായി പ്രതി ചേര്‍ത്തു. ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയ കുറ്റപത്രം തിങ്കളാഴ്ചയാണ് കോടതിയില്‍ സമര്‍പ്പിക്കുക.

ശ്രീശാന്തിനെതിരെ മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. മക്കോക്ക കൂടാതെ ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങളും ശ്രീശാന്തിന് മേല്‍ ചുമത്തിയിട്ടുണ്ട്. ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണം, സിസി ടിവി ദൃശ്യങ്ങള്‍ എന്നിവയും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും.

വാതുവെയ്പ്പില്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തില്‍ അജിത് ചാന്ദിലയാണ് ഒന്നാംപ്രതി.