ഐപിഎല്‍ കോഴ: 5 യുവതാരങ്ങള്‍ക്ക് വിലക്ക്

Webdunia
ഞായര്‍, 1 ജൂലൈ 2012 (12:24 IST)
PRO
PRO
ഐ പി എല്‍ കോഴ വിവാദത്തില്‍ ആരോപണവിധേയരായ അഞ്ച് യുവതാരങ്ങള്‍ക്ക് ബിസിസിഐയുടെ വിലക്ക്. ഒരു ചാനല്‍ പുറത്തുവിട്ട രഹസ്യകാമറ ഓപ്പറേഷനാണ് വിലക്കില്‍ കലാശിച്ചത്.

മധ്യപ്രദേശ് പേസ് ബൌളര്‍ ടി പി സുധീന്ദ്രയ്ക്ക് ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ മീഡിയ പേസര്‍ ശലബ് ശ്രീവാസ്തവയ്ക്ക് അഞ്ചു വര്‍ഷം വിലക്കുണ്ട്. മോഹ്നിഷ് മിശ്ര(മധ്യപ്രദേശ്), അമിത് യാദവ്(ഗോവ), അഭിനവ് ബില്‍(ഹിമാചല്‍പ്രദേശ്) എന്നിവര്‍ക്ക് ഒരു വര്‍ഷം വീതം വിലക്കാണുള്ളത്.

മെയ് 14-നാണ് മാധ്യമവെളിപ്പെടുത്തല്‍ പുറത്തുവന്നത്.