ഏകദിനത്തില്‍ രണ്ട് ന്യൂബോള്‍ ഉപയോഗിക്കാനുള്ള തീരുമാനം ഐസിസി നിലനിര്‍ത്തി

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (12:28 IST)
PRO
PRO
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് യോഗത്തില്‍ ഏകദിനത്തില്‍ രണ്ട് ന്യൂബോള്‍ ഉപയോഗിക്കാനുള്ള തീരുമാനം നിലനിര്‍ത്തി. കളി തുടങ്ങുംമുമ്പ് തന്നെ മത്സരം 25 ഓവറോ അതില്‍ക്കുറവോ ആയി മാറിയാല്‍ ഇന്നിങ്‌സില്‍ ഒരു ന്യൂബോള്‍ മാത്രമായിരിക്കും ഉപയോഗിക്കുക.

ഏകദിനത്തില്‍ രണ്ട് എന്‍ഡില്‍നിന്നും പുതിയ പന്ത് ഉപയോഗിച്ചാല്‍ സ്പിന്നര്‍മാര്‍ക്ക് പുതിയ പന്തില്‍നിന്ന് ആനുകൂല്യം കിട്ടില്ലെന്നതുകൊണ്ട് ഇന്ത്യയടക്കമുള്ള നാല് ഏഷ്യന്‍ രാജ്യങ്ങളും ഐസിസിയുടെ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഡിആര്‍എസ് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് റിവ്യൂ എണ്ണം കൂട്ടാനും തീരുമാനിച്ചു. 80 ഓവറുകള്‍ക്കുശേഷം രണ്ട് റിവ്യൂ കൂടി നല്കാനാണ് പുതിയ തീരുമാനം. തുടക്കത്തിലുണ്ടായിരുന്ന റിവ്യൂ ഉപയോഗിച്ചാലും ഇല്ലെങ്കിലും 80 ഓവറുകള്‍ക്കുശേഷം രണ്ടവസരം കൂടി ലഭിക്കും.

ഡിആര്‍എസ്. ഉപയോഗിക്കുന്ന എല്ലാ മത്സരങ്ങളിലും ഒക്ടോബര്‍ ഒന്നിനുശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഈ നിയമം നടപ്പാക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക