എന്‍ ശ്രീനിവാസന്‍ രാജിവെയ്ക്കണം

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (11:35 IST)
PTI
ബിസിസി‌ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ രാജിവെയ്ക്കണമെന്ന് സുപ്രീം കോടതി. ഐപി‌എല്‍ കോഴ വിവാദത്തെക്കുറിച്ച് മികച്ച രീതിയില്‍ അന്വേഷണം നടത്തുന്നതിന് ശ്രീനിവാസന്റെ രാജി അനിവാര്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

2013 ല്‍ നടന്ന ഐപി‌എല്‍ കോഴവിവാദത്തെക്കുറിച്ച് ജസ്റ്റിസ് മുകുല്‍ മുഗ്ദല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കേട്ടതിനുശേഷം സുപ്രീം കോടതിയുടെ ജസ്റ്റിസ് എകെ പട്നായിക്, ജസ്റ്റിസ് ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം കാലിഫുള്ള എന്നിവരുടെ ബഞ്ചാണ് ശ്രീനിവാസന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

മൂന്ന് പേരുള്ള അന്വേഷണ കമ്മിറ്റിയാണ് ജസ്റ്റിസ് മുകുല്‍ മുഗ്ദല്‍ കമ്മിറ്റി. മുഗ്ദല്‍ കമ്മിറ്റി ഫെബ്രുവരി 10ന് രണ്ട് റിപ്പോര്‍ട്ടുകളാണ് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്.

ഇതിലുള്ള ഒരു റിപ്പോര്‍ട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും ഗുരുനാഥ് മെയ്യപ്പനെതിരെയും ഐപി‌എല്‍ അച്ചടക്ക നിയമനടപടിക്ക് വിധേയമാക്കണമെന്നുള്ള ആവശ്യത്തെ ബിസിസി‌ഐ പിന്തുണച്ചിരുന്നു.