അപരാജിതര്‍ ഓസീസ്; കാനഡയ്ക്ക് മടങ്ങാം!

വ്യാഴം, 17 മാര്‍ച്ച് 2011 (08:33 IST)
PRO
ഈ ലോകകപ്പിലെ അപരാജിത ടീമെന്ന വിശേഷണം തങ്ങള്‍ക്ക് തന്നെയെന്ന് വീണ്ടും കംഗാരുക്കള്‍ തെളിയിച്ചപ്പോള്‍ ലോകകപ്പില്‍ നിന്ന് ഇത്തിരിക്കുഞ്ഞന്മാരായ കാനഡയ്ക്ക് തലതാഴ്ത്തി മടങ്ങേണ്ടിവന്നു. ടോസ്‌ നേടി ബാറ്റിംഗിനിറങ്ങിയ കാനഡയെ 45.4 ഓവറില്‍ 211ന്‌ ആള്‍ ഔട്ടാക്കിയശേഷം 91 പന്ത്‌ ബാക്കി നില്‍ക്കെ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിലാണ്‌ ഓസീസ്‌ ലക്ഷ്യത്തിലെത്തിയത്‌. കാനഡയെയും തകര്‍ത്ത് എറിഞ്ഞതോടെ ഗ്രൂപ്പ്‌ എയിലെ എല്ലാ മത്സരങ്ങളും ജയിച്ച്‌ ഒന്നാമനായാണ്‌ ഓസ്‌ട്രേലിയ ക്വാര്‍ട്ടറിലെത്തുന്നത്‌.

ഓപണര്‍ ഹിരാല്‍ പട്ടേലിന്റെ വെടിക്കെട്ട്‌ അര്‍ധസെഞ്ചറിയാണ്‌ കാനഡയെ മാന്യമായ നിലയിലെത്തിച്ചത്‌. ആസ്‌ട്രേലിയന്‍ പേസര്‍മാരുടെ വേഗത്തിനും വീര്യത്തിനും മുന്നില്‍ കാനഡയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 45 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്സറുമടക്കം പട്ടേല്‍ 54 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ആശിഷ്‌ ബഗായി (39), സുബിന്‍ സുര്‍ഖരി (34) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

മറുപടിയില്‍ 34.5 ഓവറില്‍ മൂന്നു വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ ഓസീസ്‌ ലക്ഷ്യംകണ്ടു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഓപ്പണര്‍മാരായ ഷേന്‍ വാട്ട്‌സണും ബ്രാഡ്‌ ഹാഡിനും ഗംഭീര തുടക്കം നല്‍കി. ഇരുപത്തിരണ്ടാമത്തെ ഓവറില്‍ ആസ്‌ട്രേലിയ വിക്കറ്റ്‌ നഷ്‌ടം കൂടാതെ 100 കടന്നു. ഷെയ്‌ ന്‍ വാട്സന്‍ (94), ബ്രാഡ്‌ ഹാ ഡിന്‍ (88) എന്നിവരാണ്‌ ഓസീ സ്‌ ജയം എളുപ്പമാക്കിയത്‌. 90 പ ന്തില്‍ ഒമ്പത്‌ ബൗണ്ടറികളും നാ ലു സിക്സറുമടങ്ങിയതാണ്‌ വാ ട്സന്റെ ഇന്നിങ്ങ്സെങ്കില്‍ 84 പ ന്തില്‍ ഹാഡിന്‍ 11 ബൗണ്ടറിയും രണ്ടു സിക്സറും പറത്തി. വാട്‌ സനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

സ്കോര്‍ ബോര്‍ഡ് ഇങ്ങിനെയാണ്:

കാനഡ- പട്ടേല്‍ സി ജോണ്‍സണ്‍ ബി വാട്‌സണ്‍ 54, ഡേവിസണ്‍ സി ഹാഡിന്‍ ബി ലീ 14, സുര്‍കാരി ബി ടെയ്‌റ്റ് 34, ബാഗായി സി ഹാഡിന്‍ ബി ടെയ്‌റ്റ് 39, ഹന്‍സ്ര സി ലീ ബി ക്രെസ്‌ജ 3, റിസ്‌വാന്‍ ചീമ ബി ലീ 2, നിതീഷ്‌ കുമാര്‍ സി ടെയ്‌റ്റ് ബി ജോണ്‍സണ്‍ 7, വാട്ട്‌ഹാം ബി ലീ 18, ബെയ്‌ദ്വാന്‍ സി പോണ്ടിംഗ്‌ ബി ക്രെസ്‌ജ 17, ബാലാജി റാവു ബി ലീ 5, ഒസിന്‍ഡെ നോട്ടൗട്ട്‌ 2.

എക്‌സ്ട്രാ: 16. ആകെ( 45.4 ഓവറില്‍ ) 211 ന്‌ ഓള്‍ഔട്ട്‌.

വിക്കറ്റ്‌ വീഴ്‌ച: 1-41, 2-82, 3-150, 4-157, 5-157, 6-161, 7-169, 8-195, 9-204, 10-211.

ബൗളിംഗ്‌: ടെയ്‌റ്റ് 8-1-34-2, ലീ 8.4- 0-46-4, ജോണ്‍സണ്‍ 10-0-43-1, വാട്‌സണ്‍ 6-0-22-1, ക്രെസ്‌ജ 10-0-44-2, സ്‌മിത്ത്‌ 3-0-18-0.

ഓസ്‌ട്രേലിയ- വാട്‌സണ്‍ സി ഒസിന്‍ഡെ ബി ബെയ്‌ദ്വാന്‍ 94, ഹാഡിന്‍ സി ബാഗായി ബി ഡേവിസണ്‍ 88, പോണ്ടിംഗ്‌ സി ഡേവിസണ്‍ ബി ഒസിന്‍ഡെ 7, മൈക്കിള്‍ ക്ലാര്‍ക്ക്‌ നോട്ടൗട്ട്‌ 16, കാമറൂണ്‍ വൈറ്റ്‌ നോട്ടൗട്ട്‌ 4.

എക്‌സ്ട്രാസ്‌: 3. ആകെ( 34.5 ഓവറില്‍ മൂന്നിന്‌) 212.

വിക്കറ്റ്‌ വീഴ്‌ച: 1-183, 2-185, 3-207.

ബൗളിംഗ്‌: ഒസിന്‍ഡെ 9.5-0-53-1, ബെയ്‌ദ്വാന്‍ 10-1-41-1, ബാലാജി റാവു 7-0-46-0, ചീമ 3-0-23-0, ഡേവിസണ്‍ 4-0-29-1, പട്ടേല്‍ 1-0-19-0.

വെബ്ദുനിയ വായിക്കുക