അഞ്ച് ഐ പി എല്‍ താരങ്ങള്‍ക്ക് വിലക്ക്

Webdunia
ശനി, 30 ജൂണ്‍ 2012 (21:22 IST)
PTI
ഒത്തുകളി വിവാദത്തില്‍പ്പെട്ട അഞ്ച് ഐ പി എല്‍ താരങ്ങള്‍ക്ക് വിലക്ക്. കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ അമിത് യാദവ്, ശലഭ് ശ്രീവാസ്തവ എന്നിവരെയും ഡെക്കാണ്‍ ചാര്‍ജേഴ്‌സ് താരങ്ങളായ അഭിനവ് ബാലി, ടി പി സുധീന്ദ്ര എന്നിവരെയും പുനെ വാരിയേഴ്സിന്‍റെ മൊനീഷ് മിശ്രയെയുമാണ് വിലക്കിയിരിക്കുന്നത്.

ഇതില്‍ സുധീന്ദ്രയ്ക്ക് ആജീവനാന്ത വിലക്കാണ് ബി സി സി ഐ നല്‍കിയിരിക്കുന്നത്. ശലഭ് ശ്രീവാസ്തവയ്ക്ക് അഞ്ചു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.