അച്ഛന്റെ അവസാന മത്സരത്തിന്റെ ബൌണ്ടറികള്‍ പെറുക്കിയത് സച്ചിന്റെ മകന്‍ അര്‍ജുന്‍

Webdunia
ശനി, 16 നവം‌ബര്‍ 2013 (09:03 IST)
PTI
വാങ്കഡെയില്‍ ഒരുകാലത്ത് സച്ചിന്‍ ബോള്‍ബോയിയായി നിന്നിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ പതിറ്റാണ്ടുകള്‍ക്കപ്പുറം ചരിത്രത്തിന് ആവര്‍ത്തനം.

കവര്‍ന്ന വാങ്കഡേ ടെസ്‌റ്റില്‍ ബൗണ്ടറി ലൈനില്‍ സച്ചിന്‍ അടിച്ചകറ്റിയ പന്ത്‌ പെറുക്കിയത്‌ മകന്‍ അര്‍ജുന്‍. ബോള്‍ ബോയിയായി ബൗണ്ടറി റോപ്പിന്‌ സൈഡില്‍ അര്‍ജുനുണ്ടായിരുന്നു.

സച്ചിന്‍ 1987 ലോകകപ്പില്‍ ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മത്സരത്തില്‍ ബോള്‍ബോയി ആയതിന്റെ ഓര്‍മ്മകളാണ്‌ അര്‍ജുനും കൊണ്ടുവന്നത്‌.

38 റണ്‍സുമായി കളിയാരംഭിച്ച സച്ചിന്‍ ടിനോ ബെസ്‌റ്റിനെ സ്‌ട്രെയിറ്റ്‌ ഡ്രൈവിലൂടെ പറത്തി അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയത്‌. 74 റണ്‍സുമായായിരുന്നു മടക്കം.