തലസ്ഥാനത്തെ 11പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (15:58 IST)
തലസ്ഥാനത്തെ തുമ്പ പൊലീസ് സ്റ്റേഷനിലെ 11പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുദിവസങ്ങളിലായി നടത്തിയ പരിശോധനകളിലാണ് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 
 
അതേസമയം ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് 20തോളംപൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. എറണാകുളം ജില്ലയില്‍ അതിഥിതൊഴിലാളികള്‍ക്കിടയിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. ജില്ലയില്‍ കൊവിഡ് ബാധിക്കുന്നവരുടെ ദിനക്കണക്ക് 500 കടന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article