കപ്പ ബിരിയാണി

Webdunia
വ്യാഴം, 30 ഒക്‌ടോബര്‍ 2008 (16:49 IST)
ബിരിയാണി വ്യത്യസ്തമായ രുചികളില്‍ പരീക്ഷിക്കൂ. ഇതാ ആസ്വാദ്യകരമായ കപ്പ ബിരിയാണി.

ചേര്‍ക്കേണ്ടവ‍:

അധികം വിളയാത്ത കപ്പ 1/2 കിലോ
കാരറ്റ് 50 ഗ്രാം
ബീന്‍സ് 50 ഗ്രാം
ഇഞ്ചി ചതച്ചത് 1 കഷ്ണം
പച്ചമുളക് 50 ഗ്രാം
സവാള അരിഞ്ഞത് 1 1/2 കപ്പ്
പച്ചമുളക് 50 ഗ്രാം
പെരുംജീരകം 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
തേങ്ങ 1 മുറി
തൈര് 1/2 കപ്പ്
ഉള്ളി 1 1/2 കപ്പ്
മസാല 1 ടീസ്പൂണ്‍
മുളകുപൊടി 1/2 ടീസ്പൂണ്‍
ബിരിയാണി അരി 2 കിലോ
ചെറുനാരങ്ങ 1 എണ്ണം

ഉണ്ടാക്കുന്ന വിധം:

കപ്പ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ചെറുതായി ചതച്ച് മയപ്പെടുത്തിയെടുക്കുക. കപ്പയും കാരറ്റും ബീന്‍സും അല്‍പ്പം വെള്ളത്തില്‍ പകുതി വേവിച്ചെടുക്കുക. ഇഞ്ചി, ഉള്ളി, പച്ചമുളക് എന്നിവ ചതച്ച് മല്ലിയില ചേര്‍ത്ത് തൈരില്‍ കലര്‍ത്തണം. അതിനു മുകളില്‍ കപ്പക്കൂട്ട് ചതച്ചത് നിരത്തി കുറച്ചു വെള്ളമൊഴിച്ച് 10 മിനിറ്റ് വേവിക്കണം. ഒരു പാത്രത്തില്‍ അരി വേവാകുമ്പോള്‍ വെള്ളം വാലാന്‍ വയ്ക്കണം. വെള്ളം വാര്‍ന്നു കഴിഞ്ഞ ശേഷം തേങ്ങാപ്പാല്‍, മസാലപ്പൊടി, മുളകുപൊടി, പെരുംജീരകം പൊടിച്ചത്, നാരങ്ങാനീര് എന്നിവചേര്‍ത്ത് 10 മിനിറ്റ് വേവിക്കണം. ആദ്യം ചോറ്, അതിനു മീതെ കപ്പ മസാല, വീണ്ടും ചോറ് എന്ന വിധത്തില്‍ വിളമ്പി ചൂടോടെ കഴിക്കാം.