തക്കാളി വറ്റല്‍

കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാന്‍ ഉണ്ടാക്കി വയ്ക്കാവുന്ന രുചികരമായ ഒരു വിഭവമിതാ. തക്കാളി വറ്റല്‍

ചേര്‍ക്കേണ്ടവ:

പച്ചതക്കാളി- കാല്‍ കിലോ
തൈര്‌-100 ഗ്രാം
ഉപ്പ്‌-പാകത്തിന്‌

ഉണ്ടാക്കുന്ന വിധം:

തക്കാളി വട്ടത്തിലരിഞ്ഞതും മോരും ഉപ്പും കൂടി ഇളക്കി രണ്ടു ദിവസം കണ്ണാടി കുപ്പിയിലിട്ട്‌ വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. മൂന്നാം ദിവസം മുതല്‍ ഒരാഴ്ച്ച വെയിലത്തു വച്ച് ഉണക്കണം. നന്നായി ഉണങ്ങിയ ശേഷം നെയ്യില്‍ വറുത്ത്‌ കഞ്ഞിക്കും ചൂടു ചോറിനുമൊപ്പം ചേര്‍ത്ത്‌ കഴിക്കാം.

വെബ്ദുനിയ വായിക്കുക