മാസ്റ്റര്‍ പീസിനെയും വില്ലനെയും നേരിടാന്‍ രാമലീല, ‘അമ്മ’ വേണ്ടെന്ന നിലപാടില്‍ ദിലീപ് !

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (14:52 IST)
ദിലീപ് ചിത്രമായ ‘രാമലീല’ ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സൂചന. ഓണത്തിന് ശേഷം ചിത്രം പ്രദര്‍ശനത്തിന് റെഡിയാകുമെന്നാണ് റിപ്പോര്‍ട്ട്. 
 
മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍, മമ്മൂട്ടിയുടെ ‘മാസ്റ്റര്‍ പീസ്’ എന്നീ സിനിമകള്‍ക്കൊപ്പം രാമലീല പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. കേരളത്തില്‍ മാത്രം നാനൂറോളം തിയേറ്ററുകളില്‍ ചിത്രം എത്തിക്കാനാവുമോ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പരിശോധിക്കുന്നത്.
 
ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായിരിക്കും രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
അതേസമയം, ഇനി താരസംഘടനയായ ‘അമ്മ’യുമായി യാതൊരുവിധ ബന്ധവും വേണ്ടെന്ന നിലപാടിലേക്ക് ദിലീപ് എത്തിയെന്നാണ് വിവരം. ആരോപണവിധേയനായ ഉടന്‍ തന്നെ സംഘടന ദിലീപിനെ കൈവിട്ടിരുന്നു. 
Next Article