പുത്തന്‍‌പണം മറന്നേക്കുക, രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും - കഥ നടക്കുന്നത് ലണ്ടനില്‍ !

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (18:04 IST)
സാമ്പത്തികമായി പരാജയമായി എന്നതുകൊണ്ടുമാത്രമല്ല, മമ്മൂട്ടി ആരാധകര്‍ക്ക് പോലും എതിരഭിപ്രായമുയര്‍ത്തിയ സിനിമ എന്ന നിലയിലാണ് ‘പുത്തന്‍‌പണം’ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. രഞ്ജിത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം സിനിമകളിലൊന്നായി പുത്തന്‍‌പണം മാറി. എന്നാല്‍ അത് രഞ്ജിത് - മമ്മൂട്ടി ടീമിലുള്ള വിശ്വാസത്തെ അല്‍പ്പം പോലും മങ്ങലേല്‍പ്പിക്കുന്നില്ല,
 
വീണ്ടും രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പക്ഷേ മമ്മൂട്ടി നായകനായല്ല അഭിനയിക്കുന്നത്. ഒരു അതിഥിവേഷത്തിലാണ്. എന്നാല്‍ കഥയില്‍ നിര്‍ണായക സ്ഥാനവുമുണ്ട്.
 
‘ബിലാത്തിക്കഥ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മണിയന്‍‌പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജ് ആണ് നായകന്‍. അനു സിത്താര നായികയും.
 
ഇതൊരു പ്രണയകഥയായിരിക്കും. സേതുവാണ് തിരക്കഥ. കനിഹയും ദിലീഷ് പോത്തനും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടനിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുക. 
 
വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രശാന്ത് നായര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article