മോണോടോണ്‍ ഡിസൈനോട് കൂടിയ ഗൗണിന്റെ സ്ലിറ്റിന് ഫെതര്‍ ഡിസൈനാണ് നല്‍കിയത്. ഔട്ട്ഫിറ്റിനിണങ്ങുന്ന തരത്തിലുള്ള ഡയമണ്ട് ബള്‍ഗറി നെക്ലസും പ്രിയങ്ക സ്‌റ്റൈല്‍ ചെയ്തിരുന്നു. നാച്ചുറല്‍ മേക്കപ്പും നൂഡ് ലിപ്സ്റ്റിക്കുമാണ് താരം ഓസ്‌കര്‍ ലുക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള പ്രിയങ്കയുടെ വസ്ത്രധാരണം ഫാഷൻ ലോകത്തുള്ളവരുടെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
അതേസമയം സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി ജോർദാന് മികച്ച നടനുള്ള ഓസ്കർ ലഭിച്ചു. ഹംനറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ലി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗണെയാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഓട്ടം ദുറാൾഡ് ആർകപോ, സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
'ദി സിംഗേഴ്‌സ്', 'ടു പീപ്പിള്‍ എക്സ്ചേഞ്ചിംഗ് സലൈവ' എന്നീ ചിത്രങ്ങൾ മികച്ച ലൈവ്-ആക്ഷന്‍ ഷോര്‍ട്ട് പുരസ്‌കാരങ്ങള്‍ നേടി. മികച്ച മേക്കപ്പ് & ഹെയര്‍സ്റ്റൈലിംഗ് വിഭാഗത്തില്‍ മൈക്ക് ഹില്‍, ജോര്‍ദാന്‍ സാമുവല്‍, ക്ലിയോണ ഫ്യൂറി തുടങ്ങിയവരും പുരസ്‌കാരം സ്വന്തമാക്കി. കേറ്റ് ഹാവ്‌ലി മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി.