'ഭയം പുഞ്ചിരി കൊണ്ട് മറച്ചു'; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി പൂജ ഹെഗ്ഡെ

കെ ആര്‍ അനൂപ്
വെള്ളി, 23 ജൂലൈ 2021 (07:58 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി പൂജ ഹെഗ്ഡെ. ആദ്യ ഡോസ് വാക്‌സിന്‍ ആണ് താന്‍ എടുത്തതെന്നും താരം പറഞ്ഞു.ലത ഹെഗ്ഡെയോടൊപ്പമാണ് വാക്സിന്‍ എടുക്കുന്നതിനായി നടി എത്തിയത്. ഒരുപക്ഷേ എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ ആയിരിക്കാം അമ്മ ഇതിനു മുമ്പ് വാക്‌സിനേഷന്‍ എടുക്കാന്‍ കൊണ്ടുപോയതെന്നും പൂജ ഓര്‍ത്തു. വാക്‌സിന്‍ എടുക്കുമ്പോള്‍ ഉള്ള ഭയം പുഞ്ചിരി കൊണ്ടാണ് മറച്ചതെന്നും താരം പറയുന്നു.
 
വിജയ് ചിത്രം 'ബീസ്റ്റ്'ലാണ് നടി നിലവില്‍ അഭിനയിക്കുന്നത്.ഈ ചിത്രത്തിലൂടെ കോളിവുഡിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 'ബീസ്റ്റ്' ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article