കേരളത്തില്‍ 400 തിയേറ്ററുകളില്‍ ഒടിയന്‍, 10 ദിവസം കൊണ്ട് 100 കോടി ലക്‍ഷ്യം!

Webdunia
വെള്ളി, 22 ജൂണ്‍ 2018 (18:13 IST)
എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഒടിയന്‍ എന്ന സിനിമ പുലിമുരുകനെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തെറിയുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ഈ സിനിമയെക്കുറിച്ചുള്ള ഹൈപ്പും അതില്‍ നിന്നുണര്‍ന്നിരിക്കുന്ന പ്രതീക്ഷകളും വളരെ വലുതാണ്. അതുകൊണ്ടുതന്നെ, പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായാല്‍ ഒടിയന്‍ മലയാള സിനിമയില്‍ ചരിത്രമായി മാറും.
 
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ റിലീസിന്‍റെ കാര്യത്തില്‍ റെക്കോര്‍ഡിടുമെന്നാണ് വിവരം. കേരളത്തില്‍ മാത്രം 400 കേന്ദ്രങ്ങളില്‍ ഒടിയന്‍ റിലീസ് ചെയ്യും. ഇത്രയും വലിയ റിലീസ് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്നുതന്നെ വലിയ ഇനിഷ്യല്‍ കളക്ഷനുള്ള സാധ്യതയാണ് ചിത്രത്തിനുള്ളത്.
 
മറ്റ് ഭാഷകളിലും വിസ്മയം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരനിരയാണ് ഒടിയന്‍റെ കരുത്ത്. പ്രകാശ്‌രാജും മഞ്ജു വാര്യരും സിദ്ദിക്കുമൊക്കെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം പ്രശസ്തര്‍. ഒപ്പം ഒരു യൂണിവേഴ്സല്‍ സബ്‌ജക്ടാണ് ചിത്രം പറയുന്നതെന്നതും വലിയ വിജയത്തിന് അടിത്തറ സൃഷ്ടിക്കുന്നു.
 
എല്ലാത്തരം പ്രേക്ഷകരെയും എന്‍റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ കെല്‍പ്പുള്ള ഒടിയന്‍ എന്ന തിരക്കഥ തയ്യാറാക്കിയത് ഹരികൃഷ്ണനാണ്. വിവിധ ഷെഡ്യൂളുകളിലായി മൊത്തം 123 ദിവസമാണ് ഒടിയന്‍ ചിത്രീകരിച്ചത്. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം എം ജയചന്ദ്രനാണ്. സാം സി എസ് ആണ് പശ്ചാത്തലസംഗീതം. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കോറിയോഗ്രാഫി. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article