നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?'മാളികപ്പുറം' വളരെ മികച്ച സിനിമ,കഥാപാത്രങ്ങള്‍ ഒന്നും മനസില്‍ നിന്ന് മായുന്നില്ലെന്ന് എന്‍.എം ബാദുഷ

കെ ആര്‍ അനൂപ്
വെള്ളി, 13 ജനുവരി 2023 (11:06 IST)
മാളികപ്പുറം സിനിമയെ പ്രശംസിച്ച് നിര്‍മ്മാതാവ് എന്‍ എം ബാദുഷ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, കുടുംബ സമേതം ധൈര്യമായി കാണാവുന്ന സിനിമയെന്ന് നിസംശയം പറയാം. മാളികപ്പുറത്തിലെ കഥാപാത്രങ്ങള്‍ ഒന്നും മനസില്‍ നിന്ന് മായുന്നില്ലെന്നും ബാദുഷ കുറിക്കുന്നു.
 
 ബാദുഷയുടെ വാക്കുകളിലേക്ക്
 
നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? നമുക്ക് ആവശ്യമുള്ള സമയത്ത് മനുഷ്യ രൂപത്തില്‍ നമ്മെ സഹായിക്കുന്നവനാണ് യഥാര്‍ഥ ദൈവം.
 മാളികപ്പുറം കണ്ടു. വളരെ മികച്ച സിനിമ. 2022 ന്റെ അവസാനമായി ഇറങ്ങിയ ഈ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രീതി ഏറ്റുവാങ്ങി മുന്നേറുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, കുടുംബ സമേതം ധൈര്യമായി കാണാവുന്ന സിനിമയെന്ന് നിസംശയം പറയാം. മാളികപ്പുറത്തിലെ കഥാപാത്രങ്ങള്‍ ഒന്നും മനസില്‍ നിന്ന് മായുന്നില്ല.
ഉണ്ണി മുകുന്ദന്‍, എ റിയല്‍ ഹീറോ, അടിപൊളിയായിട്ടുണ്ട്.
സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരും ഗംഭീരമാക്കി.
എടുത്തു പറയേണ്ട പ്രകടനമാണ് ബാലതാരങ്ങളായ പീയൂഷിന്റെയും കല്ലുവിന്റെയും. അവരുടെ മുഖം കണ്ണില്‍ നിന്നു മായുന്നേയില്ല.
 
ഇത്തരത്തിലൊരു ചിത്രമൊരുക്കാന്‍ മുമ്പോട്ടു വന്ന നിര്‍മാതാക്കളായ ആന്റോ ജോസഫിനും വേണു കുന്നപ്പള്ളിക്കും ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മികച്ച സിനിമയുമായി മകന്‍ വിഷ്ണു ഉത്തരവാദിത്വം അസ്സലായി നിര്‍വഹിച്ചു.
രചയിതാവ് അഭിലാഷിനും സംഗീത സംവിധായകന്‍ രഞ്ജനും അഭിമാനിക്കാവുന്ന ചിത്രം . അങ്ങനെ എല്ലാത്തരത്തിലും മികവ് പുലര്‍ത്തിയ ഒന്നാം തരം feel good ചിത്രമാണ് മാളികപ്പുറം.
 
അവസാനമായി ഒരു വാക്ക്:
സിനിമയെ വിനോദോപാധിയായി മാത്രം കാണുക. അതില്‍ വര്‍ഗീയതയോ ജാതിയോ മതമോ രാഷ്ട്രീയമോ കാണാതിരിക്കുക.
 
വിദ്വേഷവിഷം കലക്കാതെ ആസ്വദിക്കാനായാല്‍ സിനിമ എപ്പോഴും ഏറ്റവും നല്ല വിനോദം തന്നെ.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article