'അവന്‍ കരയുന്നത് കണ്ട് ഭയങ്കര വിഷയമായി,ആത്മാര്‍ത്ഥത കൂടുതലുള്ളത് കൊണ്ടാ';ഋഷിയെക്കുറിച്ച് നിഷ സാരംഗ്

കെ ആര്‍ അനൂപ്
ശനി, 27 ഏപ്രില്‍ 2024 (09:14 IST)
ബിഗ് ബോസ് ആറാം സീസണില്‍ വലിയ പ്രേക്ഷക പിന്തുണയില്ലെങ്കിലും നല്ല മത്സരമാണ് ഋഷി കാഴ്ചവെക്കുന്നത്. മത്സരം 50 ദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ റിഷിയെക്കുറിച്ച് പറയുകയാണ് ഉപ്പും മുളകും എന്ന പരമ്പരയില്‍ ഋഷിക്കൊപ്പം അഭിനയിച്ച നിഷ സാരംഗ്. 
 
നേരത്തെ ഋഷി വഴക്കിടുകയും കരയുകയും ചെയ്ത സാഹചര്യ ബിഗ് ബോസ് വീട്ടില്‍ ഉണ്ടായി. നോമിനേഷനായി ഋഷിയുടെ പേര് ആരെങ്കിലും നിര്‍ദേശിച്ചാലോ ഒരു വിമര്‍ശനം തനിക്കെതിരെ ഉയര്‍ന്നാലോ ഋഷി ദേഷ്യപ്പെടാറുണ്ട്.ജാസ്മിന്‍, ശ്രീതു, സിബിന്‍ എന്നീ മത്സരാര്‍ത്ഥികളുമായി ഋഷി വഴക്കുണ്ടാക്കിയിരുന്നു. ഇങ്ങനെ വഴക്കുണ്ടാക്കുന്ന ആളാണോ ഋഷി എന്ന കാര്യം നിഷ സാരംഗ് പറയുകയാണ്. 
 
 'അവന്‍ പോകുന്നതിന്റെ തലേ ദിവസം വന്ന് കാലില്‍ തൊട്ട് അനുഗ്രഹം മേടിച്ചു. പോയിട്ട് വാ എന്ന് ഞാന്‍ പറഞ്ഞു. ആള്‍ ഭയങ്കര പാവമാണ്. കരയുന്നത് കണ്ട് എനിക്ക് ഭയങ്കര വിഷയം ആയി. ആള്‍ അങ്ങനെയാണ്. ഭയങ്കര സ്‌നേഹമാണ്. 
 
ആത്മാര്‍ത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചില്‍ വരും. എല്ലാവരോടും സ്‌നേഹമാണ്. തിരിച്ചത് കിട്ടിയില്ലെങ്കില്‍ ഇങ്ങനെയുള്ളവര്‍ കരയും. അവന്‍ അവിടെ അഭിനയിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഒരു പക്ഷെ ആ ഷോയില്‍ പ്രഷറൊക്കെ വരുമ്പോള്‍ അവന്‍ മാറിയേക്കും. ചിലപ്പോള്‍ ഭയങ്കര ദേഷ്യം വരും. പെട്ടെന്നങ്ങ് കരയുകയും ചെയ്യും. ദേഷ്യമില്ലെങ്കില്‍ സങ്കടം. സങ്കടത്തില്‍ നിന്നുള്ള ദേഷ്യമാണ് വരുന്നത്. അടുത്ത സ്റ്റെപ്പ് കരച്ചിലായിരിക്കും. അത് തന്നെയാണ് അവിടെയും കാണുന്നത്'- നിഷ സാരംഗ് പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article