എംടിയും ഹരിഹരനും വീണ്ടും എത്തുകയാണ് ഒരു വീരേതിഹാസവുമായി. ഇത്തവണ വടക്കന്‍ പാട്ടിലെ വീരേതിഹാസമായ പയ്യംവെള്ളി ചന്തുവിന്റെ കഥയുമായാണ് എംടി- ഹരിഹരന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. നീണ്ട ഇടവേളക്കു ശേഷമാണ് എം ടി ഒരു ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്.
പഴശിരാജപോലെ വീരോതിഹാസ കഥയുമായി വരുന്നതാണ് പ്രത്യേകത. പയ്യംവെള്ളി ചന്തു മമ്മൂട്ടിയോ മോഹന്‍ലാലോ എന്നാണ് ഇനി അറിയേണ്ടത്. ഒരു വടക്കന്‍ വീരഗാഥയുടെ തുടര്‍ഭാഗമായാണ് ചിത്രമെന്ന് ആദ്യം വാര്‍ത്തയുണ്ടായിരുന്നു. ഇതിനായി മമ്മൂട്ടി ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ചില കാരണങ്ങളാല്‍ ചിത്രം നീളുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. വടക്കന്‍ വീരഗാഥയുടെ തുടര്ഭാഗമാണെങ്കില് മമ്മൂട്ടി തന്നെയാവും നായകന്. അല്ലെങ്കില്‍ മോഹന്‍ലാലോ പൃഥ്വിരാജിനോ ആകും നായകവേഷം.
2006-ലാണ് ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ കാസ്റ്റിംഗ് പൂര്‍ത്തിയായി വരുന്നതായാണ് വാര്‍ത്ത. എം ടി- ഹരിഹരന് ടീമിന്റെ ഏതാനും സിനിമികളില്‍ മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരായിട്ടുണ്ട്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് പയ്യംവെള്ളി ചന്തു നിര്‍മ്മിക്കുന്നത്. പയ്യംവെള്ളി ചന്തുവിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കും.